തഴവ: പാവുമ്പയിൽ ആരംഭിക്കുവാനിരിക്കുന്ന എ.ബി.സി സെന്ററിനെതിരെ മുളക്കാട്ടുചിറ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ കുടുംബയോഗം പാവുമ്പ ഹൈസ്കൂൾ ജംഗ്ഷനിൽ നടന്നു. കൂട്ടായ്മ പ്രസിഡന്റ് പാവുമ്പ ഗോപൻ അദ്ധ്യക്ഷനായി.
യോഗത്തിൽ സെക്രട്ടറി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. കൃഷ്ണകുമാർ, മായ സുരേഷ് എന്നിവർ എ.ബി.സി സെന്റർ മുളക്കാട്ടുചിറയിൽ സ്ഥാപിച്ചാലുണ്ടാകുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകളെക്കുറിച്ച് വിശദീകരിച്ചു. മുരളീധരൻ സ്വാഗതവും, വജ്രപ്രകാശ് നന്ദിയും പറഞ്ഞു. കുടുംബ യോഗങ്ങൾ പൂർത്തിയാക്കിയ ശേഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |