കോട്ടയം: പ്രതിഭ പദ്ധതിയുടെ 2025-26 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സംസ്ഥാന ദേശീയ അന്തർ ദേശീയ തലത്തിൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് നിശ്ചിത കാലയളവിൽ പരിശീലനം നേടുന്നതിനും ദേശീയ അന്തർദേശീയ തലങ്ങളിൽ നടക്കുന്ന സൗന്ദര്യ മത്സരം, മറ്റു കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയാണ് പ്രതിഭ. രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ: 0481 2563980.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |