ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഇതിൽ ഓരോ നക്ഷത്രക്കാർക്കും ഓരോ ഗുണങ്ങളാണുള്ളത്. ഇതിൽ ആരെയും വഞ്ചിക്കാത്ത ചില നക്ഷത്രക്കാരുണ്ട്. ചതിയും വഞ്ചനയും കൂടെ കൊണ്ടുനടക്കാത്ത ഇവരെ ധൈര്യമായി പ്രണയിക്കാം. മാത്രമല്ല, ദൈവാനുഗ്രഹം ഉള്ളവർ കൂടിയാണ് ഇക്കൂട്ടർ. ഈ നക്ഷത്രക്കാർ ആരൊക്കെയാണെന്നും ഇവരുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും അറിയാം.
കാർത്തിക - വഞ്ചിക്കുന്ന സ്വഭാവം ഇല്ലാത്ത ഇവർ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരുമാണ്. ദൈവാനുഗ്രഹം ഉള്ള ഇവർ ദൈവവിശ്വാസികൾ കൂടിയാണ്.
മകയിരം - ഈ നക്ഷത്രക്കാരും ചതിയും വഞ്ചനയും കൊണ്ടുനടക്കാത്തവരാണ്. ഇവർക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരും. ഇവരുടെ മനസിൽ എപ്പോഴുമൊരു ഭയം ഉണ്ടാകും. ഇവർക്ക് ധനപരമായി ലാഭമുണ്ടാകും. പുതിയ സംരംഭം തുടങ്ങാനും സാദ്ധ്യതയുണ്ട്.
പൂയം - ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും. പുതിയ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കും.
ഉത്രം - ധനലാഭം ഉണ്ടാകും. സന്തോഷവും സമാധാനവും ഉണ്ടാകും. വിവാഹാലോചനകൾ നടക്കുന്നവർക്ക് ഉത്തമ സമയം. നേത്ര സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |