റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ജൂലൈ 24 കർക്കിടകം 8 വ്യാഴാഴ്ച
(കർക്കിടക വാവ് വ്യാഴാഴ്ച പുലർച്ചെ 2 മണി 28 മിനിറ്റ് 38 സെക്കന്റ് മുതൽ വെള്ളിയാഴ്ച്ച പുലർച്ചെ 0 മണി 40 മിനിറ്റ് 35 സെക്കന്റ് വരെ )
( വൈകുന്നേരം 4 മണി 43 മിനിറ്റ് 19 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )
അശ്വതി : തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. കേസുകളോ, അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം,കലഹം.
ഭരണി : പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാദ്ധ്യത, വിവാഹ ആലോചനകൾ ഒഴിഞ്ഞു പോകും, യാത്രയിൽ ആപത്തുകൾ.
കാർത്തിക : മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. സാഹസികമായി കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കും, മയത്തിൽ പെരുമാറണം.
രോഹിണി : സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും, തർക്ക വിഷയങ്ങൾ ഉണ്ടാകും, സംസാരം പരുക്കമാകാതിരിക്കാൻ ശ്രമിക്കണം.
മകയിരം: രോഗദുരിതങ്ങളിൽനിന്ന് മോചനം.സ്വപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. പരിശ്രമം വിജയിക്കും, തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ.
തിരുവാതിര : പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. പ്രണയം പൂർവ്വാധികം ശക്തമാകും, വിദേശയാത്രകൾ നടത്താനുള്ള അനുമതി ലഭിക്കും.
പുണർതം : മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമ്മാണം സന്താനങ്ങൾ മൂലം പുനരാരംഭിക്കും, വിനോദങ്ങളിൽ പങ്കുചേരും, മനഃസുഖം, ധനനേട്ടം.
പൂയം : ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ധനപരമായി നല്ല ദിനം, സന്താനങ്ങളുടെ വിവാഹത്തിന് മാർഗ്ഗങ്ങൾ തെളിയും.
ആയില്യം: തൊഴിൽപരമായ ഉയർച്ച, ഭാഗ്യപുഷ്ടി വർദ്ധിച്ചു നിൽക്കുന്ന ദിനം. കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും,രോഗശാന്തി.
മകം : തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.
പൂരം : അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. ധനപരമായി വളരെ നല്ല സമയം, പുതിയ അവസരങ്ങൾ വന്നു ചേരും.
ഉത്രം : ദമ്പതികൾ ഒന്നിച്ചു യാത്രകൾ നടത്തും. തൊഴിൽ രംഗത്തു നിന്ന് അവധിയെടുക്കും. പണത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കും, ദൂരയാത്ര കൊണ്ട് നേട്ടങ്ങൾ.
അത്തം : അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, ഭാര്യാഗുണം, ശത്രുക്കൾ നിഷ്പ്രഭരാകും, വാഹനഭാഗ്യം.
ചിത്തിര : സന്താനങ്ങൾക്ക് പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. അന്യരിൽ നിന്നും നേട്ടം, ബന്ധു സമാഗമം.
ചോതി : തൊഴിൽപരമായ മേന്മ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വിശേഷ വസ്ത്രാഭരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങൾ തുടങ്ങും.
വിശാഖം : വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ജീവിതം ഗുണദോഷ സമ്മിശ്രം ആയിരിക്കും,സുഖവും ദുഃഖവും മാറിമാറി വരും.
അനിഴം:ബുദ്ധിമുട്ടുനിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. മനസ്സുഖക്കുറവ്, പ്രണയം പരാജയപ്പെടും, വ്യവഹാരങ്ങളിൽ പരാജയഭീതി.
കേട്ട :സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചെലവ് വരാം.
മൂലം:സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല . തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമല്ലാത്ത മറുപടി.
പൂരാടം:മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും.ദാമ്പത്യസുഖക്കുറവ്, കലാപരമായ കാര്യങ്ങൾക്ക് കാലതാമസം.
ഉത്രാടം:സന്താനങ്ങൾക്ക് അനുകൂല കാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിന് ശമനം. ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും പരിഹാരം കിട്ടും, സാമ്പത്തിക പ്രയാസം മാറിക്കിട്ടും.
തിരുവോണം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദൂരയാത്രയിൽ നേട്ടം, കുടുംബ സ്‌നേഹം, വിദ്യാലാഭം.
അവിട്ടം:ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും, ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല.
ചതയം : പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിന് സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. ശത്രുജയം, തൊഴിലിൽ മേന്മ,ദാമ്പത്യം വിജയപ്രദം, പരീക്ഷകളിൽ ഉന്നത വിജയം.
പൂരുരുട്ടാതി : കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർത്ഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. തനിക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തും.
ഉതൃട്ടാതി: ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, കമിതാക്കളുടെ തെറ്റിദ്ധാരണകൾ ഒഴിവാകും.
രേവതി : സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും, സന്താനങ്ങൾ മൂലം സന്തോഷവും അഭിമാനവും കിട്ടും,ധനപ്രാപ്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |