വൈക്കം: പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ട്രഷറിക്ക് മുന്നിൽ കരിദിനാചരണവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗിരിജ ജോജി മുഖ്യപ്രഭാഷണം നടത്തി. പി.വി സുരേന്ദ്രൻ, എം.കെ ശ്രീരാമചന്ദ്രൻ, കെ.കെ രാജു, ലീല അക്കരപ്പാടം, സി.സുരേഷ് കുമാർ, സി.അജയകുമാർ, പി.എൽ സരസ്വതിയമ്മ, ഗീതാ കാലാക്കൽ, ടി.ആർ രമേശൻ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.എസ്.പി.എ അംഗങ്ങളായ പെൻഷൻകാരുടെ ടൗൺ ചുറ്റിയുള്ള പ്രകടനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |