പ്രകാശ മലിനീകരണം സാധാരണയായി ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് വ്യാപകമായിട്ട് കാണാറുള്ളത്. തെരുവുവിളക്കുകള്‍, നിയോൺ ബോർഡുകള്‍, വലിയ പരസ്യബോർഡുകൾ എന്നിവയിൽ നിന്നുമാണ് ഇത് പരക്കുന്നത്. മനുഷ്യനെക്കാൾ പക്ഷിമൃഗാദികളെയാണ് പ്രകാശ മലിനീകരണം ബാധിക്കുക. അതിനാൽ അവർക്ക് യോജിക്കുന്ന തരത്തിലുള്ള ദിനചര്യകൾക്കുള്ള ജൈവിക താവളങ്ങളെ അവർ തന്നെ സ്വയം കണ്ടെത്താറുണ്ട്. സൂര്യപ്രകാശവും തണുപ്പും ഒരുപോലെ ഒത്തുപോകുന്ന സ്വാഭാവികമായ ആവാസവ്യവസ്ഥകളാണ് ഇവർ കണ്ടെത്തുന്നത്.
എന്നാൽ കൂട്ടമായിട്ട് ജീവിക്കുന്ന പക്ഷിമൃഗാദികൾക്കിടയിൽ പ്രകാശമലിനീകരണം സാരമായി ബാധിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. റോയൽ സൊസൈറ്റി ബിയിലെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഗവേഷകരുടെ കണ്ടുപിടിത്തം. തത്ത,കാക്ക, കുരുവി, കരിയില പക്ഷി എന്നീവയെപ്പോലുള്ള കൂട്ടമായി ജീവിക്കുന്ന പക്ഷികളെയാണ് ഇത് ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നത്.
മുമ്പ് ഒറ്റപ്പെട്ട പക്ഷിമൃഗാദികളിലാണ് പ്രകാശ മലിനീകരണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് ഒറ്റപ്പെട്ട പക്ഷികളെക്കാൾ സംഘംചേർന്നുളള പക്ഷികളുടെ ദിനചര്യകളെ പ്രകാശ മലിനീകരണം കൂടുതൽ സ്വാധീനിക്കുന്നതായി ഗവേഷകർ കണ്ടെത്തുകയായിരുന്നു.ദേശാടന പക്ഷികളെയും ഇത് സാരമായി ബാധിക്കാറുണ്ട്.
പരീക്ഷണത്തിൽ രണ്ട് ഗ്രൂപ്പുകളായി 104 പക്ഷികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. നിരവധി പക്ഷികൾ പരീക്ഷണത്തിനിടെ ചത്തു. പകുതി പക്ഷികളെ ഒറ്റപ്പെട്ട കൂടുകളിലും ബാക്കി പകുതിയെ ആറ് പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിലും മൂന്ന് ആണും മൂന്ന് പെണ്ണും. ആദ്യ മൂന്ന് ആഴ്ചകളിൽ, എല്ലാ പക്ഷികളെയും 12 മണിക്കൂർ വെളിച്ചവും 12 മണിക്കൂർ ഇരുട്ടിനും വിധേയമാക്കി. തുടർന്ന്, ഓരോ ഗ്രൂപ്പിനെയും തുല്യമായ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഗവേഷകർ രാത്രി മുഴുവൻ പക്ഷികളെ നിരീക്ഷിക്കുകയും അവയുടെ പ്രവർത്തനം റെക്കോർഡുചെയ്യുകയും ചെയ്തു. ഇതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |