ബാലുശ്ശേരി: ജില്ലയിലെ 11 പട്ടിക വർഗ ഉന്നതി പഠനകേന്ദ്രങ്ങളിലെക്ക് 5500 പുസ്തകങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ പട്ടിക വർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതിയിലേക്ക് ജി .എച്ച്. എസ് .എസ് കോക്കല്ലൂർ എൻ. എസ്. എസ്.അംഗങ്ങൾ സ്വരൂപിച്ച പുസ്തകം ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഹിന് കൈമാറി. പുസ്തക പയറ്റു നടത്തിയും വീടുകൾ കയറിയുമാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ചത്. ജില്ലാ പട്ടിക വർഗ വികസന ഓഫീസർ ആർ. സിന്ധു, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ, അദ്ധ്യാപകൻ കെ.പി. സന്തോഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |