ന്യൂഡൽഹി : അപകടമുണ്ടാക്കിയ വ്യക്തി മരിക്കുന്ന കേസുകളിൽ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി. അമിതവേഗതയിൽ അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കർണാടകയിലെ അർസികേരെയിൽ എൻ.എസ്. രവി ഷാ മരിച്ചിരുന്നു. 80 ലക്ഷം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം വാഹനാപകട നഷ്‌ടപരിഹാര ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. വാഹനാപകടമുണ്ടാക്കിയ ആളാണ് മരിച്ചത്. അതിനാൽ അവകാശികൾക്ക് നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്നാണ് ട്രൈബ്യൂണൽ നിലപാടെടുത്തത്. കർണാടക ഹൈക്കോടതിയും ഇടപെട്ടില്ല. തുടർന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്രിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് കുടുംബത്തിന്റെ ഹർജി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |