മലപ്പുറം: ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും വിവിധ പദ്ധതികളുടെ പുരോഗതിയും വിലയിരുത്താൻ
ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. യോഗത്തിൽ ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ടി.എൻ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തും. നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. വീട്ടിലെ പ്രസവം കുറയ്ക്കാൻ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സാധിച്ചെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു. വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |