കാസർകോട്: അമ്പലത്തറയിൽ വൈദികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലാണ് (44) മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നതെന്നാണ് കരുതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. കഴിഞ്ഞ ഒരു വർഷമായി ആശ്രമത്തിൽ താമസിച്ചു വരികയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ മുറിയിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് കത്തിൽ എഴുതിയിരുന്നത്. അങ്ങനെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |