പ്രേമലു, തണ്ണിർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ഐ ആം കാതലൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഗിരീഷ് എ.ഡിയും നിവിൻ പോളിയും ഒരുമിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക,.
ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്, കുമ്പളങ്ങി നൈറ്റ്സ് മുതൽ പ്രേമലു വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ നേടിയിരുന്നു. പ്രേമലുവിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രം വൈകുമെന്ന് നിർമ്മാതാക്കളിലൊരാളായ ദിലിഷ് പോത്തൻ അറിയിച്ചിരുന്നു.
ബത്‌ലഹേം കുടുംബ യൂണിറ്റിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. അജ്മൽ സാവിന്റേതാണ് കാനറ. എഡിറ്റിംഗ് ആകാശ് ജോസഫ് നിർവഹിക്കുന്നു. സെപ്തംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ഭാവന റിലീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |