കൊയിലാണ്ടി: ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും നേരിടുന്ന വെല്ലുവിളികളെ എങ്ങനെ മറികടക്കണം എന്നതിനെ പറ്റി അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 'ഹരിത സംഗമം 'നടത്തി. കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. മണലിൽ മോഹനൻ, സുരേഷ് കുമാർ, കുടുംബശ്രീ കാസ് (കുടുംബശ്രീ അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് സർവീസ് സൊസൈറ്റി) സംഘത്തിന്റെയും നേതൃത്വത്തിൽ ക്ലാസുകൾ അവതരിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അദ്ധ്യക്ഷനായി. കവിത പി.സി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |