കൊച്ചി: കപ്പൽ നിർമ്മാണത്തിൽ സഹകരണത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (സി.എസ്.എൽ) ദക്ഷിണ കൊറിയയിലെ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എൻജിനീയറിംഗ് കമ്പനി ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലും വിദേശത്തും പുതിയ നിർമാണ അവസരങ്ങൾ സംയുക്തമായി തേടുക, കപ്പൽനിർമാണത്തിൽ സാങ്കേതിക വൈദഗ്ദ്ധ്യം പങ്കിടുക, ഉല്പാദനക്ഷമതയും ശേഷി വിനിയോഗവും വർദ്ധിപ്പിക്കുക, തൊഴിൽശക്തി വർദ്ധിപ്പിക്കാൻ സംയുക്ത ശ്രമങ്ങൾ സ്വീകരിക്കുക, സഹകരണ സാദ്ധ്യതകൾ കണ്ടെത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇന്ത്യയുടെ സമുദ്രമേഖലയിലെ സുപ്രധാന ശക്തികളിലൊന്നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. രാജ്യത്തെ ആഗോള സമുദ്ര കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന കേന്ദ്ര സർക്കാർ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം ഒപ്പിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |