കൊച്ചി: സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയുടെ പ്രധാന ഇരകൾ തൊഴിലാളികളാണെന്നും ഇത് സർക്കാർ ബോധപൂർവം ക്ഷണിച്ചു വരുത്തിയതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബോൾഗാട്ടി പാലസിൽ ചേർന്ന ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. ജോസഫ്, കെ.കെ. ഇബ്രാഹിംകുട്ടി, പി.ജെ. ജോയ്, തമ്പി കണ്ണാടൻ, മനോജ് എടാനിയിൽ, കൃഷ്ണവേണി ജി. ശർമ്മ, വി.വി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |