കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റവേലച്ചന്തയും കർഷകസംഗമവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിഷരഹിതമായ സുരക്ഷിത ഭക്ഷണം എന്ന ആശയത്തെ മുൻനിറുത്തി
പഞ്ചായത്തിലെ 19 വാർഡുകളിലും വിത്തുകളും, 40,000 പച്ചക്കറി തൈകളും വിതരണം ചെയ്തു. കൃഷി ഓഫീസർ കെ.എസ്. രമ്യ, സ്ഥിരംസമിതി അദ്ധ്യക്ഷരായ മിഥുൻ ജി. തോമസ്, ലിബി ജോസ് ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ സുരേഷ് ബാബു, സാറാമ്മ തോമസ്, ഷൈനി വർക്കി, ബിനു മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |