തൃശൂർ: ഹൃദയ ഫൗണ്ടേഷൻ പ്രഖ്യാപിച്ച പ്രഥമ ഹൃദയ ഫൗണ്ടേഷൻ പുരസ്‌കാരം പെരിങ്ങണ്ടൂരിലെ പോപ്പ് പോൾ മേഴ്‌സി ഹോമിന് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, അഡ്വ. സുഷിൽ ഗോപാൽ എന്നിവർ അറിയിച്ചു. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പോപ്പ് പോൾ മേഴ്‌സി ഹോമിൽ നടക്കുന്ന ചടങ്ങിൽ ബിഷപ്പ് മാർ. ടോണി നീലങ്കാവിൽ, കവയിത്രി ശ്രീദേവി അമ്പലപുരം, പോപ്പ് പോൾ മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, ജോസ് വള്ളൂർ തുടങ്ങിയവർ പങ്കെടുക്കും. തൃശൂരിലെ ആയിരത്തോളം വ്യക്തികളുടെ കൂട്ടായ്മയാണ് ഹൃദയ ഫൗണ്ടേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |