തൃശൂർ: അമല മെഡിക്കൽ കോളേജിൽ നടത്തിയ ക്യാൻസർ വിമുക്തരുടെ സംഗമവും എസ്.ഡി.എം ഫണ്ട് വിതരണ ഉദ്ഘാടനവും ചലച്ചിത്ര താരം അനീഷ് ഗോപാലൻ നിർവഹിച്ചു. അമേരിക്കൻ മലയാളി സംഘടനയായ എസ്.ഡി.എം പത്ത് ലക്ഷം രൂപയാണ് പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡൽജോ പുത്തൂർ,ഫാ. ഷിബു പുത്തൻപുരക്കൽ, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് താഴത്ത്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |