തിരുവനന്തപുരം: ജില്ലയിൽനിന്നുള്ള പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും സംയുക്തമായി 11ന് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല നടത്തും.താത്പര്യമുള്ള പ്രവാസികൾ രാവിലെ 9.30ന് തിരുവനന്തപുരം തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഓഫീസിലെ ഗ്രൗണ്ട് ഫ്‌ളോർ ഹാളിൽ എത്തിച്ചേരണം.വിശദ വിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഹെൽപ്പ് ഡെസ്‌ക്ക്: 0471 2329738, +918078249505
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |