മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.വേണുഗോപാലൻ നായരുടെ അനുസ്മരണവും മാത്തമാറ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ് എന്ന വിഷയത്തിൽ ഡോ. മുരുകന്റെ പ്രഭാഷണവും പമ്പാ കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുരേഷ്.എസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കോളേജ് മുൻ പ്രിൻസിപ്പൽ പി.എസ്. ഗോപാലകൃഷ്ണൻ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻ മേധാവി വത്സലകുമാരി, ഗണിതശാസ്ത്രവിഭാഗം അദ്ധ്യാപകരായിരുന്ന രാജശേഖരൻ പിള്ള, ഓമനകുമാരി, കോളേജ് സൂപ്രണ്ട് സന്തോഷ് എന്നിവർ സംസാരിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഉണ്ണി എം.എസ് സ്വാഗതവും മാത്തമാറ്റിക്സ് ക്ലബ് കോർഡിനേറ്റർ കിഷോർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |