നിക്ഷേപിക്കുന്ന തുക എത്ര വലുതോ ചെറുതോ ആയിക്കോട്ടെ. അതിൽ നിന്ന് മികച്ച ലാഭം നേടാൻ സാധിക്കുന്ന നിരവധി നിക്ഷേപപദ്ധതികൾ ഉണ്ട്. ഇപ്പോൾ കൂടുതൽ ആളുകളും ചേരുന്നത് തപാൽ വകുപ്പിന്റെ കീഴിലുളള നിക്ഷേപപദ്ധതികളിലാണ്. അവയിൽ മികച്ച നിക്ഷേപപദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർ ഡി അല്ലെങ്കിൽ റെക്കറിംഗ് ഡെപ്പോസിറ്റ്. ചെറിയ കാലയളവ് കൊണ്ട് എട്ട് ലക്ഷം രൂപയുടെ വരെ നിക്ഷേപം ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും.
വർഷം തോറും 6.7 ശതമാനം പലിശയാണ് ഈ പദ്ധതി നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് മൂന്ന് മാസത്തിലൊരിക്കലായാണ് കൂട്ടിച്ചേർക്കുന്നത്. ദീർഘകാലം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടെ ആർഡി അക്കൗണ്ടുകൾ ദീർഘിപ്പിക്കാൻ കഴിയും. പത്ത് വർഷമാണ് പദ്ധതിയുടെ ആകെ കാലയളവ്. പദ്ധതിയിൽ പ്രതിമാസം നിങ്ങൾ 5000 രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനിക്കുന്നതെങ്കിൽ ദിവസവും 166 രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അങ്ങനെ അഞ്ച് വർഷം പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 3,00,000 രൂപയാകും.
പലിശ മാത്രം 56,830 രൂപയാകും. അങ്ങനെ നിങ്ങളുടെ ആകെ നിക്ഷേപം 3,56,830 രൂപയാകും. പദ്ധതിയിൽ അഞ്ച് വർഷം കൂടി തുടരുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 8,54,272 രൂപയാകും. പലിശ മാത്രം 2,54,272 രൂപയാകും. വെറും 100 രൂപ നിക്ഷേപിച്ച് ആർക്കുവേണമെങ്കിലും പദ്ധതിയിൽ ചേരാൻ സാധിക്കും. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയൊന്നുമില്ല. എത്ര വലിയ തുക വേണമെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാം. പത്ത് വയസിന് മുകളിൽ പ്രായമുളളവർക്കായി രക്ഷിതാക്കൾക്കും പദ്ധതിയിൽ ചേരാം. ആകെ നിക്ഷേപതുകയുടെ 50 ശതമാനം വായ്പാ സൗകര്യവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |