കൊല്ലം: പ്രാദേശിക നാമങ്ങളിൽ എന്നും മുന്നിൽ നമ്മുടെ പപ്പായ തന്നെ. ഒന്നും രണ്ടുമല്ല, നാൽപ്പത്തഞ്ചോളം അപരനാമങ്ങളിലാണ് അറിയപ്പെടുന്നത്. സാധാരണ കപ്പയ്ക്ക, പപ്പായ, ഓമയ്ക്ക എന്നൊക്കെ അറിയപ്പെടുമ്പോഴും പോർച്ചുഗീസുകാർ നൽകിയ 'പപ്പായ' എന്ന പേരിന് പുറമെയാണ് ഈ അപരനാമങ്ങൾ.
പുറമെ നിന്ന് കപ്പലിൽ വന്ന വസ്തുക്കളോടൊപ്പം 'കപ്പ' എന്ന വാക്ക് ചേർത്ത പതിവിൽ നിന്നാണ് കപ്പയ്ക്ക, കൊപ്പക്ക, കപ്പ, കപ്ലിങ്ങ, കപ്പളം തുടങ്ങിയ പേരുകൾ പപ്പായക്ക് ലഭിച്ചത്. 'ഓവുള്ള' അഥവാ 'ഓട്ടയുള്ള' മരത്തിന്റെ കായ എന്ന അർത്ഥത്തിലാണ് ഓമയ്ക്ക എന്ന പേര്. പോർച്ചുഗീസ് പേരിനോട് സാമ്യമുള്ള പപ്പക്കായ, പപ്പയ്ക്ക, പപ്പരക്ക, പപ്പര തുടങ്ങിയ പേരുകളും പ്രചാരത്തിലുണ്ട്. പട്ടിണിക്കാലത്ത് ദാനമായി നൽകിയിരുന്നതിനാലാവാം ധർമ്മത്തുങ്കായ, ദർമൂസുങ്കായ എന്നീ പേരുകൾ ലഭിച്ചതെന്നും ചില നിഗമനങ്ങളുണ്ട്. കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപിൽ കടമത്ത്, കൊപ്പക്ക, കർമോസ എന്നിങ്ങനെയെല്ലാമാണ് പപ്പായയെ വിളിക്കുന്നത്.
അപരനാമങ്ങൾ 43
തിരുവനന്തപുരം: പപ്പാളിക്ക, കപ്പക്ക, പപ്പക്ക
കൊല്ലം: കപ്പക്ക, ഓമക്ക, പപ്പക്ക
പത്തനംതിട്ട: ഓമക്കായ, ഓമക്ക
ആലപ്പുഴ: പപ്പരങ്ങ, പപ്പരക്ക, ഓമക്ക
കോട്ടയം: കപ്ലങ്ങ, കപ്പളം, കപ്പളങ്ങ
ഇടുക്കി: ഓമക്ക, കപ്ലങ്ങ
എറണാകുളം: ഓമക്കായ, കപ്ലിംഗ്, കപ്പങ്ങ
തൃശൂർ: കൊപ്പക്കായ, ഓമക്കായ, പപ്പക്കായ, കപ്പങ്ങ
പാലക്കാട്: ഓമക്ക, കറുവത്തുംകായ, പപ്പാളങ്ങ
മലപ്പുറം: ഓമക്ക, കരുമൂച്ചി, കർമൂസ, കരുത്ത്
കോഴിക്കോട്: കർമൂസ്, കപ്ലങ്ങ
വയനാട്: കറുമുസ, കപ്ലങ്ങ, കപ്ലിങ്ങ, കപ്ലിക്ക
കണ്ണൂർ: കപ്പക്ക, അപ്പക്കായി, കർമൂസ്
കാസർകോട്: ബപ്പങ്ങായി, കപ്പങ്കായ, പപ്പങ്ങായി, കുപ്പക്കായി
ആരോഗ്യ ഗുണങ്ങൾ
മികച്ച കൃമിനാശിനിയും ഉദരരോഗ സംഹാരിയുമാണ്. കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമം. ഒരു ഗ്രാം പപ്പായയിൽ ഏകദേശം 32 കലോറി ഊർജ്ജം, 7.2 ഗ്രാം കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പഴുത്ത പപ്പായയിൽ പൊട്ടാസ്യം കുറവായതിനാൽ വൃക്കരോഗികൾക്കും കഴിക്കാം. ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം. പച്ച പപ്പായയിലെ പപ്പെയ്ൻ എൻസൈമും നാരുകളും ദഹനത്തെ സുഗമമാക്കും.
കേരളത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |