ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിക്കാത്തവർ ആരാണുള്ളത്. ആണും പെണ്ണുമൊക്കെ ഇക്കാര്യത്തിൽ ഒരുപാേലെയാണ്. പ്രായം കൂടിയാലും ഈ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും വരാറില്ല. ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിക്കുമ്പോഴും ചർമ്മത്തിൽ വരുന്ന ചെറിയമാറ്റങ്ങൾ പലരും കാര്യമാക്കാറില്ല. ഇതിന് വലിയ വിലകൊടുക്കേണ്ടിവരും എന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അതിലൊന്നാണ് കാക്കപ്പുള്ളികൾ എന്ന മറുക്.
മറുക് വരുന്നത് ഭാഗ്യമായി കാണുന്നവർ കൂടുതലാണ്. എന്നാൽ മറുകുകളെ അല്പം കാര്യമായി ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശരീരത്തിൽ കൂടുതൽ മറുകുകൾ ഉളളവർക്ക് മെലനോമ എന്ന ക്യാൻസർ വരാനുളള സാദ്ധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. ഒരുപരിധിയിൽ കവിഞ്ഞ് മറുകുളളവർക്കാണ് ക്യാൻസർ സാദ്ധ്യത കൂടുതലത്രേ.
റിസ്കുള്ളത് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. മറുകിന് പെട്ടെന്ന് രൂപവ്യത്യാസം വരിക, ചൊറിച്ചിൽ, വലിപ്പം കൂടുക എന്നീ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ പരിശോധന നടത്തി പ്രശ്നമില്ലെന്ന് ഉറപ്പിക്കേണ്ടതാണ്. ചിലർക്ക് ജനിതകപരമായി മറുകുകളുടെ എണ്ണം കൂടുതലായിരിക്കും. അങ്ങനെയുള്ളവർ ഭയക്കേണ്ടതില്ല.
സൗന്ദര്യത്തിന് അഭംഗി ഉണ്ടാക്കുന്ന മറുകുകൾ ചികിത്സിച്ച് എളുപ്പത്തിൽ മാറ്റാം. കൂടുതൽ സമയം വെയിൽ കൊള്ളാതിരിക്കുന്നതും പുറത്തിറങ്ങുമ്പോൾ മികച്ച സൺസ്ക്രീനുകൾ ഉപയോഗിക്കുന്നതും മറുകുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും. ലേസർ ചികിത്സ നടത്തിയും മറുകുകളെ നീക്കംചെയ്യാം. ഇതിനായി മികച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താൻ മറക്കരുത്. അല്ലെങ്കിൽ വിപരീത ഫലമാകും ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |