പത്തനംതിട്ട ; കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല, ഒരാൾ കൂടി പാറമടയ്ക്കടിയി്ൽ കുടുങ്ങിക്കിടപ്പുണ്ട്. പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. അതേ സമയം പാറ ഇടിഞ്ഞു വീഴുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.
അതിനിടെ പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്ത് രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു തൊഴിലാളികൾ.
പണി നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറകൾ വീണാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |