ബംഗളൂരു: ഇന്ത്യൻ വംശജനായ ടെക് കമ്പനി സ്ഥാപകന്റെ ജോബ് ഓഫർ വൈറലാവുന്നു. 'സ്‌മോളസ്റ്റ് എഐ' എന്ന കമ്പനിയുടെ സ്ഥാപകനായ സുദർശൻ കാമത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജോബ് ഓഫറാണ് ചർച്ചയാവുന്നത്. തന്റെ കമ്പനിയിൽ ഒരു ലീഡിനെ നിയമിക്കുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ശമ്പളം സിടിസി - ഒരു കോടി
ശമ്പള അടിസ്ഥാനം - 60 എൽപിഎ
ശമ്പളം ഇഎസ്‌ഒപി- 40 എൽപിഎ
ജോയിൻ ചെയ്യേണ്ടത് - ഉടനടി
സ്ഥലം - ബംഗളൂരു (ഇന്ദിരനഗർ)
പരിചയം - കുറഞ്ഞത് 4-5 വർഷം
ഭാഷകൾ - നെക്‌സ്റ്റ് ജെഎസ്, പൈത്തൺ, റിയാക്‌ട് ജെഎസ്
ഓഫീസ് ജോലി - ആഴ്ചയിൽ 5 ദിവസം
കോളേജ് - പ്രശ്നമല്ല
റെസ്യൂമെ - ആവശ്യമില്ല
പിഎസ് - 0 മുതൽ 100 വരെയുള്ള 'സിസ്റ്റംസ് സ്കെയിലിംഗ് സിസ്റ്റംസിൽ' പ്രവൃത്തി പരിചയമുള്ളവർക്ക് ബോണസ് പോയിന്റ്
പിഎസ് - നിങ്ങൾ ഒരു പ്രായോഗിക ഡെവലപ്പർ ആയിരിക്കണം. ഇതൊരു 'മാനേജീരിയൽ' പദവിയല്ല
അപേക്ഷിക്കാൻ - 'Cracked Full Stack Lead' എന്ന തലക്കെട്ടോടെ നിങ്ങളെ പരിചയപ്പെടുത്തുന്ന 100 വാക്കുകളുള്ള ഒരു ചെറിയ വാചകവും നിങ്ങളുടെ മികച്ച സൃഷ്ടിയിലേക്കുള്ള ലിങ്കുകളും info@smallest.ai എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
ജോബ് ഓഫറിലെ ആകർഷകമായ ശമ്പളവും ബയോഡേറ്റ, കോളേജ് വിവരങ്ങൾ ആവശ്യമില്ല എന്നതുമാണ് കൂടുതലും ചർച്ചയാവുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ജോലിക്കായി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |