താൻ വർഷങ്ങളോളം ലൈംഗിക തൊഴിലാളിയായിരുന്നുവെന്ന പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അർച്ചിതയുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുന്നു. 25 ലക്ഷം രൂപ നൽകി താൻ ഒരുവിധത്തിലാണ് ആ ലോകത്തുനിന്ന് രക്ഷപ്പെട്ടതെന്നും 'ബേബി ഡോള്‍ ആര്‍ച്ചി' എന്നറിയപ്പെടുന്നആസാം സ്വദേശിയായ അർച്ചിത വ്യക്തമാക്കിയിരുന്നു. എന്നാൽ ആർക്കാണ് പണം നൽകിയതെന്ന് വെളിപ്പെടുത്താൻ അർച്ചിത തയ്യാറായിരുന്നില്ല. 2023ലായിരുന്നു ലൈംഗിക തൊഴിലെടുത്തിരുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയത്.
ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ടുലക്ഷത്തിലേറെ ഫോളേവേഴ്‌സാണ് അർച്ചിതയ്ക്ക് ഉള്ളത്. പ്രമുഖ അമേരിക്കൻ നീലച്ചിത്ര താരമായ കെന്ദ്ര ലസ്റ്റിനൊപ്പമുള്ള അർച്ചിതയുടെ ചിത്രം പുറത്തുവന്നതോടെയാണ് പഴയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയായത്. കെന്ദ്രയ്‌ക്കൊപ്പം അമേരിക്കൻ നീലച്ചിത്ര മേഖലയിലേക്ക് അർച്ചിത എത്തി എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് അർച്ചിത തന്നെയാണ് കെന്ദ്ര ലസ്റ്റിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്. 'കെന്ദ്രയുടെ ആത്മവിശ്വാസം,പൊഫഷണലിസം എന്നിവ എനിക്ക് പ്രചോദനം നൽകുന്നതാണ്. അവർ ഊഷ്മളവും പ്രോത്സാഹ ജനകവുമായി നിരവധി ഉപദേശങ്ങൾ പങ്കിട്ടു' എന്നാണ് ചിത്രം പങ്കുവച്ച് അർച്ചിത പറയുന്നത്. താൻ അമേരിക്കൻ നീലച്ചിത്ര രംഗത്തേക്ക് കടന്നു എന്ന കിംവദന്തികളോട് പ്രതികരിക്കാനും താരം തയ്യാറായി. ഞാൻ ഒന്നും സ്ഥിരീകരിച്ചില്ല.നിഷേധിച്ചിട്ടുമില്ല. എല്ലാത്തിനും കാരണം ഒരു ഫ്രെയിം ആണ്. നിശബ്ദതയ്ക്ക് വിശദീകരണത്തേക്കാൾ ഉച്ചത്തിൽ സംസാരിക്കാൻ കഴിയും' എന്നാണ് അർച്ചിത പറയുന്നു.
താൻ ആ ഇരുണ്ട ലോകത്തുനിന്ന് രക്ഷപ്പെട്ടതിനൊപ്പം സമാന രീതിയിൽ കൊടിയ പീഡനം അനുഭവിച്ചിരുന്ന എട്ട് പെൺകുട്ടികളെക്കൂടി രക്ഷപ്പെടുത്തിയെന്നാണ് 2023ൽ അർച്ചിത പറഞ്ഞത്. 'ആറുവർഷമാണ് ലൈംഗിക തൊഴിലിൽ ഞാൻ കുടുങ്ങിക്കിടന്നത്. അതിൽ നിന്ന് രക്ഷപ്പെടാൻ 25 ലക്ഷം രൂപയാണ് കൊടുക്കേണ്ടിവന്നത്. എത്ര മോശം സാഹചര്യങ്ങളിൽ നിന്നും ഒരാൾക്ക് രക്ഷപ്പെട്ട് നന്മയുടെ പാതിയിലേക്ക് എത്താൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഞാൻ-എന്നാണ് അർച്ചിത പറയുന്നത്. രക്ഷപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തുന്നുണ്ടെങ്കിലും ആരാണ് ചതിയിൽപ്പെടുത്തിയതെന്ന് വെളിപ്പെടുത്താൻ അർച്ചിത തയ്യാറായിട്ടില്ല. ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ രക്ഷപ്പെടുത്തുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനയുടെ ഭാഗം കൂടിയാണ് അർച്ചിത ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |