കോഴിക്കോട് : 'എല്ലാവർക്കും ആരോഗ്യം' എന്ന ആരോഗ്യനയം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷന്റെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ കുതിരവട്ടത്ത് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഹെൽത്ത് ഗ്രാൻഡ് പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ, സ്ഥിരംസമിതി അംഗങ്ങളായ ഒ.പി ഷിജിന, പി ദിവാകരൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി. രേഖ, കൗൺസിലർമാരായ ഒ.സദാശിവൻ, കെ.സി ശോഭിത, നവ്യ ഹരിദാസ്, കെ.മൊയ്തീൻ കോയ, എൻ.സി മോയിൻകുട്ടി, എസ്. എം തുഷാര എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |