ബിരുദാനന്തര ബിരുദ പരീക്ഷകൾ
ഒക്ടോബർ 21 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/ എം.സി.ജെ/എം.എസ്.ഡബ്‌ള്യു/എം.ടി.ടി.എം (സി.ബി.എസ്.എസ് – റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് 2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2019 പരീക്ഷയ്ക്ക് പിഴ കൂടാതെ 19 മുതൽ 24 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ചെലാനും 26 ന് വൈകിട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം. 2014, 2015 അഡ്മിഷൻ വിദ്യാർത്ഥികൾ റീ രജിസ്റ്റർ ചെയ്യണം.
മഴക്കെടുതിയിൽ നഷ്ടപ്പെട്ട
സർട്ടിഫിക്കറ്റുകളുടെ
ഡ്യൂപ്ലിക്കേറ്റിനുള്ള അപേക്ഷ
2019 ലെ പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ/ഗ്രേഡ് കാർഡുകൾ/മാർക്ക് ലിസ്റ്റുകൾ നഷ്ടപ്പെട്ടതോ, കേടുവന്നതോ ആയ വിദ്യാർഥികൾക്ക് ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് വൈകിട്ട് 5 മണി വരെ സർവകലാശാലയിൽ സമർപ്പിക്കാം. ഇതിനായി വിദ്യാർത്ഥികൾ സമർപ്പിക്കേണ്ട അപേക്ഷാ ഫോം, സത്യവാങ്മൂലം എന്നിവയുടെ മാതൃക സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർത്ഥികൾ സമർപ്പിക്കുന്ന സത്യവാങ്മൂലം വില്ലേജ് ഓഫീസറുടെ റാങ്കിൽ താഴെയല്ലാത്ത ഒരു റവന്യൂ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അന്നേ ദിവസത്തിനു മുൻപ് സർവകലാശാലയിൽ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാ ഫീസ് ആവശ്യമില്ല.
പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബി.സി.എ. (വിദൂര വിദ്യാഭ്യാസം) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |