അശ്വതി: കല,സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അവസരം. ദൂരയാത്രകൾ സുഖകരമാകും. രോഗങ്ങൾ ദുരിതങ്ങൾ ഭേദമാകും. ഭൂമി വാങ്ങി അതിൽ പുതിയ പരിഷ്‌കാരങ്ങൾ നടത്തും. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ സമയം. ഭാഗ്യദിനം ബുധൻ.
ഭരണി: സ്വന്തം തൊഴിലിൽ ഉയർച്ചയുണ്ടാകും. പുരാവസ്തുക്കൾ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും താല്പര്യം കാണിക്കും. ആരോഗ്യം തൃപ്തികരം. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും. വിചാരിക്കാത്ത സ്ഥലത്തേക്ക് സ്ഥലംമാറ്റ സാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.
കാർത്തിക: സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റ സാദ്ധ്യത. മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം വെള്ളി.
രോഹിണി: സ്ഥാനപ്രാപ്തിയും സജ്ജനസമ്പർക്കവും പ്രതീക്ഷിക്കാം. ഔഷധ വില്പനയിൽ ആദായം പ്രതീക്ഷിക്കാം. തീവ്ര പരിശ്രമം വിജയത്തിലെത്തിക്കും. കാർഷികാദായങ്ങൾ കുറയും. യാത്രകളിലൂടെ കാര്യലാഭവും ധനലാഭവുമുണ്ടാകും. ഭാഗ്യദിനം ചൊവ്വ.
മകയിരം: വിദേശത്തുള്ളവർക്ക് സാമ്പത്തിക ലാഭം. ഉദ്യോഗത്തിൽ പ്രമോഷന് കാലതാമസം നേരിടും. പുതിയ ബിസിനസ് തുടങ്ങും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വീട് മാറി താമസിക്കേണ്ടി വരും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: ഭൂമിയിൽ ക്രയവിക്രയം നടക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. ചില കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകും. ക്ഷേത്രസംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യദിനം ശനി.
പുണർതം: ദൂരസ്ഥത്തുനിന്ന് പ്രോത്സാഹകമായ എഴുത്തുകൾ ലഭിക്കും. സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഉദ്യോഗത്തിലും ധനസ്ഥിതിയിലും ഉയർച്ചയുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. ഭാഗ്യദിനം ബുധൻ.
പൂയം: സാമ്പത്തികമായി പുരോഗതി പ്രകടമാകും. ചെറിയ കാര്യങ്ങളിൽ കലഹപ്രവണത കൂടും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലസമയമാണ്. വാക്കുതർക്കങ്ങളിൽ നിന്ന് കഴിവതും ഒഴിവാകുന്നതാണ് നല്ലത്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധനേടും. ഭാഗ്യദിനം വെള്ളി.
ആയില്യം: പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. ബന്ധുക്കളിൽ നിന്ന് ധനവും സഹായവും ലഭിക്കും. കാർഷികമേഖലയിൽ ആദായം പ്രതീക്ഷിക്കാം. ഗൃഹാന്തരീക്ഷം പൊതുവെ അസ്വസ്ഥമാകും. വിദേശത്തുള്ള സഹോദരനിൽ നിന്ന് സഹായങ്ങളുണ്ടാകും. ഭാഗ്യദിനം വെള്ളി.
മകം: പല വിഷയങ്ങളിലും തടസമുണ്ടാകുമെങ്കിലും തരണം ചെയ്യും. കുടുംബജീവിതം സുഖകരമായിരിക്കും. എഴുത്തുകാർക്കും പ്രസാധകർക്കും വളരെ അനുകൂലസമയം. മേലധികാരികളിൽ നിന്ന് അല്പം ആനുകൂല്യം പ്രതീക്ഷിക്കാം. ഭാഗ്യദിനം വ്യാഴം.
പൂരം: കായിക-വിനോദോപാധികൾക്കായി സമയവും ധനവും ചെലവഴിക്കും. കൂട്ടുകച്ചവടം ലാഭകരമാകും. മക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഔദ്യോഗിക യാത്രകളുണ്ടാകും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിവാക്കണം. ഭാഗ്യദിനം ശനി.
ഉത്രം: വീട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ട അവസരങ്ങളുണ്ടാകും. ചെയ്യേണ്ട കാര്യങ്ങൾ ഏതു വിധേനയും ചെയ്തു തീർക്കും. വിശിഷ്ടസേവനത്തിന് അംഗീകാരം ലഭിക്കും. നഷ്ടപ്പെട്ടതായ രേഖകൾ തിരിച്ചു കിട്ടും. വ്യവഹാരങ്ങളിൽ വിജയിക്കും. ഭാഗ്യദിനം തിങ്കൾ.
അത്തം: കൂട്ടുകുടുംബമായി കഴിയുന്നവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കും. ഉന്നതരുമായി സുഹൃദ്ബന്ധം സ്ഥാപിക്കും. തൊഴിൽമേഖലയിലെ തടസങ്ങൾ നീങ്ങും. സാമൂഹിക സാംസ്‌കാരിക രംഗത്ത് അംഗീകാരം. ഭാഗ്യദിനം ചൊവ്വ.
ചിത്തിര: തൊഴിൽരംഗത്ത് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. വീട് പണിയുകയോ മോടിപിടിപ്പിക്കുകയോ ചെയ്യും. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. മകന്റെ വിദ്യാഭ്യാസ കാര്യം തീരുമാനമാകും. ഭാഗ്യദിനം വ്യാഴം.
ചോതി: മന്ദഗതിയിൽ നടക്കുന്ന കച്ചവടങ്ങൾക്ക് പുരോഗതി പ്രാപിക്കും. അന്തസ്സ് പാലിക്കുന്നതിനായി അധികച്ചെലവുകൾ വരും. തൊഴിൽ രഹിതർക്ക് സർവീസിൽ പ്രവേശിക്കാൻ അവസരം. മിച്ചസാമ്പാദ്യം മറ്റൊരു വഴിക്ക് ചെലവാക്കും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: സ്വന്തം പ്രവർത്തനങ്ങളെല്ലാം വിജയിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യേണ്ടിവരും. സാമ്പത്തിക ഉയർച്ച അനുഭവപ്പെടും. സഹകരണ സ്ഥാപനത്തിൽ ജോലിക്ക് അവസരം. രാഷ്ട്രീയക്കാർക്ക് ഉന്നതപദവി അലങ്കരിക്കേണ്ടി വരും. ഭാഗ്യദിനം വെള്ളി.
അനിഴം: ഉദ്യോഗത്തിൽ പ്രമോഷനോ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവുണ്ടാകും. മറ്റുള്ളവരിൽ നിന്ന് മോശമായ അനുഭവങ്ങളുണ്ടാകും. മകളുടെ ഉന്നമനത്തിനായി കഠിനപ്രയത്നം ആവശ്യമായി വരും. വാഹനങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങും.ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: വിചാരിക്കാത്ത സന്ദർഭത്തിൽ ധനലാഭമുണ്ടാകും. വിദ്യാഭ്യാസപരമായി ഉയർച്ച. ശത്രുക്കളുടെ മേൽ വിജയം. കലാപരമായ കഴിവുകളുണ്ടാകും. വിദേശത്തുനിന്ന് അനുകൂല സന്ദേശം ലഭിക്കും. മതപരമായ കാര്യങ്ങളിൽ താല്പര്യം കൂടും. ഭാഗ്യദിനം ശനി.
മൂലം: ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പ്രവർത്തിക്കും. യാത്രാസമയത്ത് പുതിയ ചില വ്യക്തികളെ പരിചയപ്പെടും. പൂജാകാര്യങ്ങളുമായി ബന്ധപ്പെടും. വിനോദയാത്രയ്ക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. ഭാഗ്യദിനം വ്യാഴം.
പൂരാടം: ജോലി നേടിയെടുക്കാനുള്ള പരിശ്രമം വിജയിക്കും. എല്ലാ രംഗങ്ങളിലും ധീരതയും കാര്യശേഷിയും പ്രദർശിപ്പിക്കും. മറ്റുള്ളവരെ ഉപദേശിക്കാനുള്ള പ്രവണതയുണ്ടാകും. ദൂരസ്ഥലത്തേക്ക് തൊ ഴിൽ മാറ്റ സാദ്ധ്യത. വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: സമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. മോഹനവാഗ്ദാനങ്ങൾ നൽകുമെങ്കിലും പാലിക്കപ്പെട്ടെന്ന് വരില്ല. ബിസിനസ് കാര്യങ്ങളെ സംബന്ധിച്ച എഴുത്തുകുത്തുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കും. ഭാഗ്യദിനം ബുധൻ.
തിരുവോണം: പൊതുരംഗത്തുനിന്ന് സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പ്രവണതയണ്ടാകും. ദുഷ്ചിന്തകൾ മനസിനെ അലട്ടും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ശാസ്ത്രസംബന്ധമായ കാര്യങ്ങൾക്കായി ദൂരയാത്ര വേണ്ടിവരും. ഭാഗ്യദിനം ചൊവ്വ.
അവിട്ടം: പാർട്ടണർ മുഖേന ബിസിനസിൽ അഭിവൃദ്ധി. കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ജനമദ്ധ്യത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കും. വിനോദങ്ങൾക്കായി കൂടുതൽ പണം ചെലവഴിച്ചെന്നു വരും. സന്താനങ്ങളുടെ ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.
ചതയം: രാഷ്ട്രീയക്കാർക്ക് അനുകൂല സമയം. കുടുംബസൗഖ്യം കുറയും. ദീർഘകാലമായി കാണാതിരുന്ന വ്യക്തിയെ കണ്ടുകിട്ടും. ശത്രുദോഷ പരിഹാരാർത്ഥം പുണ്യക്ഷേത്രദർശനം നടത്തും. വാക്കുതർക്കങ്ങളിൽ നിന്ന് കഴിവതും ഒഴിവാകണം. ഭാഗ്യദിനം ശനി.
പൂരുരുട്ടാതി: കുടുംബത്തിൽ ശ്രേയസുണ്ടാകും. തൊഴിലുകളിൽ നിന്ന് കൂടുതൽ വരുമാനം. ഏതു ജോലിയും നൈപുണ്യത്തോടെ നിർവഹിക്കും. വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കും. കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: പുതിയ ചില പദ്ധതികൾ തുടങ്ങും. സന്താനങ്ങളിൽ നിന്ന് സഹായമുണ്ടാകും. ശത്രുതയിലുള്ള ബന്ധുജനങ്ങളെ രമ്യതയിലാക്കും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. ദൈവാനുകൂല്യം എല്ലാ കാര്യത്തിലുമുണ്ടാകും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം തിങ്കൾ.
രേവതി: പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്യും. അവിചാരിതമായി പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഗൃഹത്തിൽ അറ്റകുറ്റപണികൾ നടത്തും. കച്ചവടക്കാർക്ക് നല്ല വിധത്തിൽ വ്യാപാരം നടക്കും. ഭാഗ്യദിനം ഞായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |