വീട്ടിൽ ഏറ്റവും ആവശ്യമുള്ളൊരു കാര്യമാണ് കിണർ. ഭൂമിയിൽ കൃത്യമായ സ്ഥലത്താണ് കിണർ നിർമ്മിക്കുന്നതെങ്കിൽ ആ കിണർ ഒരു കാലത്തും വറ്റില്ല എന്നൊരു വിശ്വാസമുണ്ട്. ഭൂമിയുടെയും ഗൃഹനിർമ്മാണത്തിന്റെയും കാര്യത്തിൽ നമ്മുടെ നാട്ടിലെ വാസ്‌തുവിദഗ്ദ്ധരും അക്കാര്യം സൂചിപ്പിക്കാറുണ്ട്. വീട്ടിലോ വസ്‌തുവിലോ എവിടെയാണ് കിണർ വരേണ്ടത് എന്നറിയാമോ? ആ ദിക്കിലല്ലാതെ വന്നാൽ എന്ത് സംഭവിക്കും? വിശ്വാസമനുസരിച്ച് കിണർ വയ്‌ക്കാൻ ഏറ്റവും യോജിച്ച സ്ഥലം ഈശാന കോണാണ്. വീടിന്റെ വടക്കുകിഴക്കേ മൂലയിലാണിത്.
മറ്റ് ചില ദിക്കുകളിൽ കിണർ വന്നാലും നല്ലതാണ്. വടക്കു കിഴക്ക് ദിശയിൽ കിണർ വന്നാൽ ഐശ്വര്യവും ഉന്നതിയും ഉണ്ടാകും. കിഴക്ക് വശത്തായാൽ ധനലാഭമാണ് ഗൃഹനാഥന് ഉണ്ടാകുക അനാവശ്യ ചെലവുകളൊന്നും വരില്ല. പടിഞ്ഞാറ് ദിക്കിൽ കിണർ നിർമ്മിച്ചാലും ധനലാഭം ലഭിക്കും. വടക്കുവശത്ത് കിണറുണ്ടെങ്കിൽ വീട്ടിൽ സമാധാനവും സുഖവും ലഭിക്കുമെന്നും പറയപ്പെടുന്നു.
എന്നാൽ തെക്കുവശത്ത് കിണറുണ്ടെങ്കിൽ അത് ഗൃഹനാഥയ്‌ക്ക് നാശം സംഭവിക്കാൻ ഇടയാക്കുമെന്ന് സൂചന. തെക്കുപടിഞ്ഞാറേ ദിക്കിലായാൽ അത് കന്നിമൂലയാണ് ഗൃഹനാഥന് നാശം സംഭവിക്കും. ഭൂമിയുടെ വായുകോൺ സ്ഥിതിചെയ്യുന്ന വടക്കുപടിഞ്ഞാറേ ദിക്കിൽ കിണറുണ്ടാക്കി ഉപയോഗിച്ചാൽ ശത്രുക്കൾക്ക് പഞ്ഞമുണ്ടാകില്ല എന്നും പറയപ്പെടുന്നു. അഗ്നികോണിലാണ് കിണറെങ്കിൽ വീട്ടിലെ കുട്ടികൾക്കാണ് ദോഷം. സന്താനനാശമാണ് ഫലമെന്നാണ് ആചാര്യന്മാർ സൂചിപ്പിക്കുന്നത്. തെറ്റായ സ്ഥാനത്താണ് കിണറെങ്കിൽ വീട്ടിൽ ആർക്കായാലും ദോഷമാണ് എന്ന് അർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |