SignIn
Kerala Kaumudi Online
Monday, 01 September 2025 3.39 PM IST

ഈ നക്ഷത്രക്കാർ സൂക്ഷിക്കണം, സ്ത്രീകൾ മൂലം അപമാനമുണ്ടായേക്കാം; ഇന്നറിയാം നിങ്ങളുടെ നാളെ

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com.

2025 ആഗസ്റ്റ് 31 - ചിങ്ങം 15 ഞായറാഴ്ച ( പുലർന്ന ശേഷം 5 മണി 26 മിനിറ്റ് 41 സെക്കൻഡ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം ).


അശ്വതി: സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും. ഉന്നതരിൽ‍ നിന്നും വിഷമകരമായ പ്രവർത്തികൾ ഉണ്ടാകും, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും, അനിയന്ത്രിതമായ ചെലവുകൾ വിഷമിപ്പിക്കും.

ഭരണി: കുടുംബത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം. സ്ത്രീകളെ വിശ്വസിക്കരുത്, മനഃസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങൾകൊണ്ടുള്ള ധന ചെലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.

കാർത്തിക: അഹംഭാവവും, നിന്ദാശീലവും ഒഴിവാക്കണം. എല്ലാകാര്യത്തിലുമുള്ള ആവേശം കുറയ്ക്കുക, ദാനകർമ്മങ്ങൾ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം ഉണ്ടാകും.

രോഹിണി: അസാദ്ധ്യമെന്നു കരുതി മറ്റുള്ളവർ കളയുന്ന പ്രവർത്തി​ ​വിജയത്തിലെത്തിക്കും, തൊഴിൽ മേഖല ഉഷാറാകും, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, മറ്റുള്ളവരോട് പ്രീതികരമായ രീതിയില്‍ പെരുമാറും.

മകയിരം: ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും ആയുസിലും പ്രത്യേകം ശ്രദ്ധ വേണം. കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കും, സ്ത്രീകൾ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ.

തിരുവാതിര: ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹവും ആശീർവാദവും ഏറ്റുവാങ്ങി മുന്നോട്ടു പോകും. പ്രർത്ഥനയ്‌‌‌ക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും, സർർക്കാരിൽ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.

പുണർതം: വിശിഷ്ട വ്യക്തികളുമായി സമ്പർക്കമുണ്ടാക്കി നേട്ടങ്ങൾ കൊയ്യും. സുഖാനുഭവങ്ങൾ‍, ദീർഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, ജോലി ഭാരം അധികരിക്കും, ഉദ്ദേശസാഫല്യം കിട്ടും, ബിസിനിൽ നേട്ടം.

പൂയം: കലാസാംസ്കാരിക രംഗത്തുള്ളവർക്ക് പ്രശസ്തിയും പുതിയ അവസരങ്ങളും ലഭിക്കും. വ്യാപാര സംരംഭത്തിൽ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുമുണ്ടാകും, അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും.

ആയില്യം: വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തി മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും, പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തിൽ സമാധാനം, അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, ഉല്ലാസകരമായ അനുഭവങ്ങൾ വന്നു ഭവിക്കും.

മകം: കൃത്യനിഷ്ട പാലിക്കാൻ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകൾ സൂക്ഷിക്കണം, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം.

പൂരം: കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കണം. വിശ്വാസ വഞ്ചനയ്ക്ക് അകപ്പെടരുത്. പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം. കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും, ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം.

ഉത്രം: ശത്രുക്കളുടെ പ്രവർത്തനം​​ സസൂക്ഷ്മം ശ്രദ്ധിക്കുക. ഏറ്റെടുക്കുന്ന കർമ്മങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടും, ബാങ്ക്, ഇൻഷുറൻസ് എന്നീ മേഖലയിലുള്ളവർ കരുതലോടെ പ്രവർത്തിക്കുക. സ്ത്രീകൾക്ക് ക്ഷമ ഇല്ലായ്മയും പൗരുഷവും കൂടിയിരിക്കും, സഞ്ചാരപ്രിയരായിരിക്കും സ്ത്രീകളിൽ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും.

അത്തം: അനാവശ്യമായി പണം ചെലവാകും. കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും, ശത്രുക്കൾ വർദ്ധിക്കും. സ്ത്രീകളെ വിശ്വാസപൂർവ്വം ഒന്നും ഏല്പിക്കരുത്, സമയത്തിനു ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭപ്പെടും.

ചിത്തിര: മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങൾ വരുത്തിവയ്ക്കും. സ്ത്രീകൾ‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങൾ, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, സഹോദരിൽ നിന്നും പ്രയാസങ്ങൾ.

ചോതി: സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവർത്തിക്കരുത്‌, വൈകുന്നേരങ്ങളിൽ അപരിചിതരുമായി പാർട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, വാക്കുതർക്കം, വ്യവഹാരത്തിൽ പരാജയ ഭീതി.

വിശാഖം: സഹായിക്കാമെന്നു ഏറ്റിരുന്നവർ വാക്ക് മാറ്റിപ്പറയും, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും. ആത്മീയ ചിന്താഗതികൾ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷപ്രദമായ സമയം, ഉല്ലാസ യാത്രകൾ‍ നടത്തും. ചെലവിനേക്കാൾ വരവ് അധികരിക്കും.

അനിഴം: ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങൾക്ക് പേരും പെരുമയും വർദ്ധിക്കും. സ്ത്രീകള്‍ക്ക് ആഭരണംവസ്ത്രാദിലാഭം. മന:പ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, വിദേശജോലി, കുടുംബത്തില്‍ സമാധാനം,‍ വിദ്യാർത്ഥികൾക്ക് പൊതുവേ നല്ല സമയം. സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും.

കേട്ട: കുടുംബത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സാധിക്കും, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികൾ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം, വാക്സാമാർത്ഥ്യം കാണിക്കും.

മൂലം: വശ്യമായി സംസാരിക്കും.അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയരുത്. അനുകൂലമായ സന്ദേശങ്ങൾ ലഭിക്കും, സന്താന ഗുണം, ക്രയവിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, എഴുത്തുകാർക്ക് പേരും പെരുമയും കിട്ടും. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും.

പൂരാടം: ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ടേ ഉന്നതനില കൈവരിക്കൂ, ആത്മാർഥമായി പെരുമാറും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വരും, ആത്മവിശ്വാസം പ്രകടിപ്പിക്കും,‍ വ്യവഹാരങ്ങളിൽ വിജയം, പരിശ്രമങ്ങൾ വിജയിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയം.

ഉത്രാടം: തൊഴിൽ മേഖലയിൽ മേന്മ,സന്താനസുഖം,മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവർത്തി ക്കാനുള്ള കഴിവുണ്ടാകും. ആഗ്രഹങ്ങൾ നിറവേറും, ദാമ്പത്യം സമധാനപൂരർണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.

തിരുവോണം: കല വിദ്യാഭ്യാസം,തുടങ്ങിയ മേഖലകളില്‍ നേട്ടം, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും. ശത്രുക്കളുടെ ഉപദ്രവം കൂടും. പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും, മനസ്സുഖം കുറയും.

അവിട്ടം: കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, സ്നേഹംനിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതുള്ളവര്‍ ആയിരിക്കും. ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

ചതയം: യാത്രയില്‍നേട്ടം,ധനപ്രാപ്തി. ദാമ്പത്യസുഖം, പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വര്‍ദ്ധിക്കും. ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ, ജനപ്രീതിയും അംഗീകാരവും, ഭാഗ്യം എപ്പോഴും ഉള്ളവർ, സല്‍സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.

പൂരുരുട്ടാതി: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, ധന പരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് .പൊതുവേ അലസരും മടിയരും ആയിരിക്കും, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും,കുടുംബവീട് വീതം വയ്ക്കുന്നത് സംബന്ധമായ തര്‍ക്കങ്ങൾ നടക്കും.

ഉതൃട്ടാതി: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന ദുരിതങ്ങൾ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

രേവതി: കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക, സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും,വിഷാദം വരാതെ നോക്കണം. ജോലിനഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വർദ്ധനയുണ്ടാകും.

TAGS: YOURS TOMMARROW, ASTROLOGY, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.