SignIn
Kerala Kaumudi Online
Monday, 14 July 2025 12.59 PM IST

ഈ നാളുകാരാണോ,​ സകലകാര്യങ്ങളിലും വിജയം നേടും,​ ധനപരമായി നേട്ടങ്ങൾ ഉണ്ടാകും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലായ് 13 - മിഥുനം 29 ഞായറാഴ്ച (( പുലർച്ചെ 6 മണി 52 മിനിറ്റ് 36 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം )

അശ്വതി : കാര്യങ്ങൾക്ക് അപ്രതീക്ഷിത തടസം നേരിടും. കച്ചവട രംഗത്ത് ധനനഷ്ടം ഉണ്ടാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല.

ഭരണി : വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടും. ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും.

കാർത്തിക : വിവാഹ കാര്യത്തിൽ തീരുമാനമാകും. മംഗള കർമ്മത്തിൽ പങ്കെടുക്കും. സന്തോഷം നൽകുന്ന വാർത്തകൾ വിദേശത്ത് നിന്ന് ലഭിക്കും. ദിനമദ്ധ്യത്തിനു ശേഷം ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

രോഹിണി : കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വിവരങ്ങൾ ലഭിക്കും.

മകയിരം : സന്താനങ്ങൾ കാരണം സന്തോഷിക്കാനുള്ള അവസരം ഉണ്ടാകും. കുടുംബ സമേതം ഉല്ലാസ യാത്രകൾക്ക് തയ്യാറെടുക്കും. പ്രണയ ജീവിതത്തിൽ സമ്മാനങ്ങൾ കൈമാറും. ഉദ്ദിഷ്ടകാര്യസിദ്ധി.

തിരുവാതിര : സകലകാര്യവിജയം, കീർത്തി, ബഹുമതികൾ, സുഹൃദ്സമാഗമം, ധനപരമായ നേട്ടങ്ങൾ ഇവ ഉണ്ടാകുന്നതാണ്. വളരെക്കാലമായി കാണാതിരുന്ന ഒരു സുഹൃത്തിനെ കാണാനിടയാകും.

പുണർതം : യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നത സ്ഥാനലബ്ധി. സന്ധ്യയ്ക്കശേഷം ഗുണദോഷ സമ്മിശ്രം. പല കാര്യങ്ങളും പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ നടക്കും.

പുയം : വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഭാഗ്യാനുഭവങ്ങൾ, ധന ലാഭം, വസ്ത്ര ലാഭം. പുരസ്‌ക്കാരങ്ങൾ ലഭിക്കും, ജല യാത്ര നടത്താൻ യോഗം.

ആയില്യം : മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. കർമ്മ രംഗത്ത് ഉണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങൾ മാറി കാര്യങ്ങൾ മെച്ചപ്പെടും.

മകം : സർവകാര്യങ്ങളിലും പ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചിൽ, ഉദരവൈഷമ്യങ്ങൾ ഇവ ഉണ്ടാകും. മദ്ധ്യാഹ്നശേഷം മാറ്റം വരുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിട. യാത്രയിൽ ധന നഷ്ടത്തിന് സാദ്ധ്യത

പൂരം : അപകടഭീതി, ധനനഷ്ടം, എന്ത് കാര്യം ചെയ്യാനും ഒരു ഭയം നിലനിൽക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, അശ്രദ്ധ കാണിക്കരുത്. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ശ്രദ്ധക്കുറവ് കാണിക്കരുത്.

ഉത്രം : സന്തോഷം ഇല്ലാതാക്കുന്ന വാർത്തകൾ കേൾക്കാനിടയാകും. യാത്രയ്ക്ക് തടസ്സങ്ങൾ നേരിടും. കർമ്മ മേഖലയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും. എന്നിരുന്നാലും ജോലി ഉപേക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കമല്ല.

അത്തം : കുടുംബകലഹം, മനഃക്ലേശങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ ഇവ വന്നു ഭവിക്കും. ബിസിനസിലെ നഷ്ടം കൂടുതൽ പിരിമുറുക്കം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. സർവ്വ കാര്യങ്ങൾക്കും തടസ്സങ്ങൾ, സ്വസ്ഥതക്കുറവ്, ശിരോരോഗം,

ചിത്തിര : രോഗവിഷമതകൾ കാരണം ഔഷധ സേവ ആവശ്യമായി വന്നേക്കാം. വിവാഹകാര്യങ്ങളിൽ തീരുമാനം ഉണ്ടാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. സന്താനങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ചോതി : പ്രണയ ജീവിതത്തിൽ സന്തോഷം നിറയും. ഉച്ചയ്ക്കശേഷം ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ നിന്ന് സാമ്പത്തിക ലാഭം.

വിശാഖം : തൊഴിൽപരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങൾക്ക് ശമനം ഉണ്ടാകും, ജീവിത പങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ, ഇഷ്ട ജനത്തിൽ നിന്നും ഗുണാനുഭവം.

അനിഴം : അംഗീകാരം, പ്രണയസാഫല്യം, ക്ഷേത്ര ദർശന ഭാഗ്യം ഉണ്ടാകും. സർവകാര്യവിജയം, സന്തോഷം, വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായി കാര്യങ്ങൾ നടക്കും.

കേട്ട : കലാകാരന്മാരെ തേടി നല്ല അവസരങ്ങളെത്തും. ദീർഘനാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഇന്ന് നടക്കാൻ സാദ്ധ്യതയുണ്ട്. ദാമ്പത്യത്തിൽ സന്തോഷം നിലനിൽക്കും. അഭീഷ്ടസിദ്ധി, മനഃസന്തോഷം.

മൂലം : ധനപരമായ നേട്ടങ്ങൾ, ഉദ്ദിഷ്ടകാര്യസിദ്ധി ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്നത്താൽ ഉയർച്ച ഉണ്ടാകുന്നതാണ്. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധന ലാഭം ഉണ്ടാകും.

പൂരാടം : മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി, പരീക്ഷണങ്ങളിൽ നല്ല വിജയം കരസ്ഥമാക്കും. യാത്രകൾ സഫലമാകും. രോഗങ്ങൾ മാറും. ഭക്ഷണപ്രിയർക്ക് ഇഷ്ട ഭക്ഷണയോഗം കാണുന്നു.

ഉത്രാടം : പൊതുവെ സർവ്വ കാര്യവിജയം. സന്ധ്യയ്ക്കശേഷം ഗുണദോഷ സമ്മിശ്രത. വിദേശത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ, പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.

തിരുവോണം : ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. സമ്മാനങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്.

അവിട്ടം : ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിയിൽ സ്ഥലംമാറ്റത്തിന് സാദ്ധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകൾ കൈവശം വന്നചേരും, അവ കൃത്യമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ചതയം : മനഃക്ലേശം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാകാം. പങ്കാളിയുടെ മോശം ആരോഗ്യം മനസിനെ അസ്വസ്ഥപ്പെടുത്തും, ആരോഗ്യ പരമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യത്തിൽ സംഘർഷങ്ങൾ ഉണ്ടാകാൻ സാദ്ധ്യത.

പൂരുരുട്ടാതി : കൂട്ടുബിസിനസ്സിൽ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല. കലാകാരന്മാർക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. രോഗങ്ങൾ വിട്ടുമാറുന്നില്ല എന്ന തോന്നൽ കൂടുതലാകും. സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങൾ.

ഉതൃട്ടാതി : മനോമാന്ദ്യം, പല കാര്യങ്ങൾക്കും തടസ്സം നേരിടും. മുൻകൂട്ടി തീരുമാനിച്ച ചില യാത്രകൾ പലവിധ കാരണങ്ങളാൽ മുടങ്ങാൻ സാധ്യതയുണ്ട്. സാമ്പത്തിക ക്ലേശം അനുഭവപ്പെട്ടേക്കാം.

രേവതി : അഭിമാന നഷ്ടങ്ങൾ, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

TAGS: ASTRO, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.