കൊച്ചി: സാമ്പത്തിക വളർച്ചയ്ക്ക് ഊർജം നൽകുന്നതിനായി മുഖ്യ പലിശ നിരക്കുകൾ ആവശ്യമെങ്കിൽ വീണ്ടും കുറയ്ക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ജൂണിൽ നാണയപ്പെരുപ്പം 2.1 ശതമാനമായി താഴ്ന്നതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. കാർഷിക ഉത്പാദനത്തിലെ ഉണർവും നഗര മേഖലകളിലെ ഉപഭോഗ ഇടിവും കണക്കിലെടുത്ത് ആഗസ്‌റ്റ് ആദ്യ വാരം നടക്കുന്ന ധന നയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നി
രക്കായ റിപ്പോ കാൽ ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഫെബ്രുവരിയ്ക്ക് ശേഷം നടന്ന മൂന്ന് ധന നയ അവലോകന യോഗങ്ങളിലായി റിപ്പോ നിരക്ക് റിസർവ് ബാങ്ക് ഒരു ശതമാനം കുറച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |