സൗന്ദര്യത്തിൽ ഏറിയ പങ്കും വഹിക്കുന്നത് തലമുടിയാണ്. അതിനാൽ, മുടിയെ ബാധിക്കുന്ന ഓരോ പ്രശ്‌നങ്ങളും വളരെ കരുതലോടെയാണ് എല്ലാവരും കാണുന്നത്. മുടി വളരാൻ പല തരത്തിലുള്ള എണ്ണകളും വിപണിയിൽ ലഭിക്കുന്ന ക്രീമുകളും വാങ്ങി പരീക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ, ഒരുപാടുനാൾ ഇങ്ങനെ ചെയ്യുന്നത് അകാലനരയ്‌ക്കും മുടി കൊഴിച്ചിലിനും കാരണമാകും. ഇതിനെല്ലാമുള്ള പരിഹാരം പ്രകൃതിദത്തമായ മാർഗങ്ങളാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു എണ്ണ പരിചയപ്പെടാം. ഇത് ഉപയോഗിച്ചാൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ നര മാറി മുടി തഴച്ചുവളരുന്നതാണ്.
ആവശ്യമുള്ള സാധനങ്ങൾ
വെളിച്ചെണ്ണ - 1 കപ്പ്
ആവണക്കെണ്ണ - കാൽ കപ്പ്
ചെമ്പരത്തി പൂവ് - 25 എണ്ണം
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് യോജിപ്പിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ചെമ്പരത്തിപ്പൂവ് ഇതളുകളാക്കി ഇട്ടുകൊടുക്കുക. നന്നായി തിളച്ച് നിറം മാറുമ്പോൾ തീ ഓഫ് ചെയ്യാം. തണുക്കുമ്പോൾ ഗ്ലാസ് ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് മുമ്പ് മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിൽ തന്നെ താരൻ പൂർണമായും മാറും. മുടി കൊഴിച്ചിലും കുറയുന്നത് കാണാം. ഒരാഴ്‌ച ഉപയോഗിക്കുമ്പോൾ നരയും മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |