ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത്തരത്തിൽ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മിഷിഗണിയിൽ നിന്നുള്ള യുവതിയാണിത്. ഇവർ ആമസോണിൽ നിന്ന് ജീവനുള്ള 50 ഉറുമ്പുകളെ വാങ്ങി ഒരു ഫാം തുടങ്ങിയതാണ് വീഡിയോയിൽ ഉള്ളത്. ഇൻസ്റ്റഗ്രാമിൽ 'comestayawhile' എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ആമസോണിൽ നിന്ന് ഉറുമ്പുകളെ വാങ്ങാൻ സാധിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ?. അതേ നിങ്ങൾ ഈ വായിച്ചത് ശരിയാണ്. ഉറുമ്പുകളെ അവയുടെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കുന്ന വീഡിയോയാണ് ഇത്. എന്റെ കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഇത്തരത്തിൽ ഒരു ഉറുമ്പ് ഫാം നിർമ്മിച്ചത്'- എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. താൻ ഇവിടെനിന്ന് അഞ്ച് ഉറുമ്പുകളെ പിടിച്ച് ഇതിൽ ആക്കിയെന്നും അവയ്‌ക്കൊപ്പമാണ് ഈ 50 ഉറുമ്പുകളെ ഇടുന്നതെന്നും യുവതി വീഡിയോയിൽ പറയുന്നു. ഉറുമ്പുകളെ ആ ഫാമിനുള്ളിൽ ഇടുന്നതിനിടെ ചിലത് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
ഇതിനോടകം തന്നെ വീഡിയോ മൂന്ന് മില്യൺ വ്യൂസ് നേടികഴിഞ്ഞു. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. 'പാവം ഉറുമ്പ്', 'ജീവനുള്ള ഉറുമ്പുകളെ ഇങ്ങനെ വാങ്ങാൻ സാധിക്കുമോ?', 'ഉറുമ്പിനെ ഇത്തരത്തിൽ പാക്കേജുകളാക്കി വീട്ടിൽ എത്തിക്കുന്നത് എങ്ങനെ', 'ഇത് എന്ത് ക്രൂരമായ പ്രവൃത്തിയാണ്'- ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |