പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സി. രാധാകൃഷ്ണന്റെ കുട്ടികൾക്കായുള്ള രചനകളടങ്ങിയ 'ഉയരങ്ങളിലേക്ക് വളരാൻ " പുറത്തിറങ്ങി. എട്ടുമുതൽ പതിനാറു വയസുവരെ പ്രായക്കാർക്കായി എഴുതിയ രചനകളുടെ സമ്പൂർണ പതിപ്പാണിത്. മുത്തച്ഛൻകഥകൾ, നീണ്ടകഥകൾ, നോവൽ, തിരക്കഥ, ലഘുകവിതകൾ എന്നിവ ഉൾക്കൊള്ളുന്ന ഉയരങ്ങളിലേക്ക് വളരാൻ കൊച്ചിയിലെ ഹൈടെക് ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വർണച്ചിറകുകൾ
റൂബി കല്ലറ
മനുഷ്യന്റെ പച്ചയായ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് റൂബിയുടെ കവിതകൾ. മനുഷ്യന്റെ ഓരോ വികാരതലങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഓരോ കവിതയും മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാനാവുന്നതാണ്.
പ്രസാധകർ
എം.വി പബ്ലിക്കേഷൻസ്
കുഞ്ഞേ നിനക്കായ്
രാജിക ബിനോജ്
കരുതിവച്ച താരാട്ടുപാട്ടുകളും പറയാതെ കാത്തുവച്ച കഥകളും കുഞ്ഞിനുള്ളതാണെന്ന ഒരമ്മയുടെ സ്നേഹം നിറച്ച കവിതകളുടെ സമാഹാരം. ജീവിതത്തിൽ ഒരു വിഭാഗം അനുഭവിക്കുന്ന, എന്നാൽ പുറംലോകമറിയാത്ത സ്വകാര്യ ദുഃഖത്തിന്റെ ഈണങ്ങളടങ്ങിയ കവിതകൾ.
പ്രസാധകർ
സൃഷ്ടിപഥം പബ്ലിക്കേഷൻസ്
ഗൾഫുകാരന്റെ ഭാര്യ
രാമപുരം മണി
ദൈനംദിന ജീവിതത്തിൽ പ്രത്യക്ഷമാകുന്ന സന്ദർഭങ്ങളും അനുഭവങ്ങളും കോറിയിട്ട ചെറുകഥാ സമാഹാരം.
പ്രസാധകർ
പ്രഭാത് ബുക്ക് ഹൗസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |