ന്യൂഡൽഹി: വസതിയിൽ കത്തിനശിച്ച പണം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് വർമ്മയെ ഇംപീച്ച്‌മെന്റ് നടത്താനുള്ള പ്രമേയത്തെ പിന്തണച്ച് 100ലധികം എംപിമാർ. എം.പിമാരുടെ പിന്തുണ തേടുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഇന്ന് തുടങ്ങുന്ന വർഷകാല മ്മേളനത്തിൽ വിഷയം പരിഗണിക്കുമോ എന്ന കാര്യത്തിൽ മന്ത്രി വ്യക്തത വരുത്തിയില്ല. വിഷയം എല്ലാ കക്ഷികളും ഒരുമിച്ചാണ് ഏറ്റെടുക്കേണ്ടത്. ഇത് സർക്കാർ മാത്രം നടത്തേണ്ട നീക്കമല്ല. "ബി.എ.സി (ബിസിനസ് അഡ്വൈസറി കമ്മിറ്റി) ചെയർമാന്റെ അംഗീകാരത്തോടെ വിഷയത്തിൽ തീരുമാനമാകുന്നത് വരെ അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |