ഒരു പ്രായം കഴിഞ്ഞാൽ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലർക്ക് യൗവനത്തിൽ തന്നെ മുടി നരയ്ക്കുന്നു. ഇതിന് പരിഹാരമായി മുടി കളർ ചെയ്യുകയോ കൃത്രിമ ഡൈ ഉപയോഗിക്കുകയോ ആണ് ഭൂരിഭാഗംപേരും ചെയ്യുന്നത്. ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ ഇനി കെമിക്കലുകൾ ഉപയോഗിക്കേണ്ട. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒരു നാടന്‍ ഹെയർപായ്ക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈലാഞ്ചിപ്പൊടി - രണ്ടര ടേബിൾസ്‌പൂൺ
നീലയമരിപ്പൊടി - രണ്ടര ടേബിൾസ്‌പൂൺ
തേയില തിളപ്പിച്ച വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈലാഞ്ചി പൊടി തേയിലവെള്ളം കലർത്തി പേസ്റ്റ് രൂപത്തിലാക്കി ഇരുമ്പ് ചട്ടിയിൽ രാത്രി മുഴുവൻ വച്ച് പിറ്റേ ദിവസം എടുക്കുക. മുടിയിൽ പുരട്ടി രണ്ട് മണിക്കൂർ വയ്ക്കുക. പിന്നീട് ഷാംപൂ ഉപയോഗിക്കാതെ കഴുകുക. അടുത്ത ദിവസം നീലയമരി തേയിലവെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി രണ്ട് മണിക്കൂർ വച്ച ശേഷം മുടിയിൽ പുരട്ടുക. ഇതും രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാവുന്നതാണ്. മുടിയിലെ നര മാറി കറുപ്പാകുന്നത് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |