ഒരു നൂറ്റാണ്ട് നീണ്ട സമര ജീവിതത്തിനൊടുവിൽ വി.എസ്. അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ ഒരോ മലയാളി മനസിലും വി.എസ് എന്ന രണ്ടക്ഷരം രക്തതാരകമായി ജ്വലിച്ചു നിൽക്കും. മഹാമാരി പിടിപെട്ട് അമ്മയും പിന്നാലെ അച്ഛനും നഷ്ടപ്പെട്ട അനാഥ ബാല്യത്തിൽ നിന്നാണ് വി.എസ് കമ്മ്യൂണിസ്റ്റ് നേതാവായും എം,എൽ,എയായും പ്രതിപക്ഷ നേതാവായും കേരളത്തിന്റെ മുഖ്യമന്ത്രിയായും മാറിയത്. വി.എസിന്റെ വിടവാങ്ങലിന് പിന്നാലെ ആ സമര ജീവിതത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ അടങ്ങിയ വീഡിയോയും സോഷ്യൽ മീഡിയയിൽ തംരഗമാകുകയാണ്, അനാഥനായ 12കാരനായ അച്ചുതൻ എന്ന ബാലനെയും ജൗളിക്കടയിൽ ജ്യേഷ്ഠന്റെ സഹായിയായ അച്യുതാനന്ദനെയും ഈ വീഡിയോയിൽ കാണാം.
സഖാവ് പി.കൃഷ്ണപിള്ളയുടെ കൈപിടിച്ച് കയർ തൊഴിലാളികളെയും കർഷക തൊഴിലാളികളെ സംഘടിപ്പിച്ചാൻ് വി.എസ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കൃഷ്ണപിള്ളയ്ക്കൊപ്പമുള്ള വി.എസിനെയും തൊഴിലാളികളുടെ ഇടയിൽ പ്രസംഗിക്കുന്ന വി.എസും വീഡിയോയിൽ ഉണ്ട്. ബയണറ്റ് കുത്തിക്കയറിയ കാൽവെള്ളയുമായി ഇരിക്കുന്ന വി.എസിന്റെ ദൃശ്യം കരളലയിക്കുന്നതാണ്.
നിരവധി എ.ഐ വിഡിയോകളിലൂടെ ശ്രദ്ധേയനായ കഴക്കൂട്ടം സ്വദേശി യുഹാബ് ഇസ്മായിലാണ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് വീഡിയോ നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |