കണ്ണൂർ: അഴീക്കോടൻ രാഘവന്റെ മകൾ സുധയുടെ മനസ്സിൽ എന്നും അച്ഛന്റെ സ്ഥാനമാണ് വി.എസ് അച്യുതാനന്ദന്. വല്ലാത്തൊരു മാനസിക അടുപ്പമായിരുന്നു അച്ഛനും വി.എസും തമ്മിൽ.
അച്ഛന്റെ മരണശേഷവും ഒരു മകളോടുള്ള വാത്സല്യവും അടുപ്പവും ആയിരുന്നു.
2002 ൽ അഴീക്കോടന്റെ 30 ാം രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനത്തിന് പയ്യാമ്പലത്ത് വന്നിരുന്നു. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
അഴീക്കോടന്റെ കൊലപാതകവുമായി ബന്ധപ്പട്ട് അന്നത്തെ സമ്മേളനത്തിൽ കെ.കരുണാകരനെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് വിമർശിക്കുകയുണ്ടായി. 'തൃശൂരിലെ തട്ടിൽ എസ്റ്റേറ്റ് അഴിമതി ആരോപണങ്ങളുടെ പേരിലാണ് അഴീക്കോടനെ കൊലപ്പെടുത്തിയത്. ഈ അഴിമതിയിൽ കരുണാകരന് പ്രധാന പങ്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചില രേഖകൾ നവാബ് രാജേന്ദ്രന്റെ കൈവശം ഉണ്ടായിരുന്നു. ഈ രേഖയ്ക്ക് വേണ്ടി പൊലീസ് നവാബിനെ വേട്ടയാടിയപ്പോൾ അദ്ദേഹം അത് അഴീക്കോടന് കൈമാറി. പൊലീസുകാർ അഴീക്കോടനിൽ നിന്ന് രേഖ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് നാടകീയമായി അഴീക്കോടൻ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |