ജ്യോതിഷപ്രകാരം രാശിഫലവും നക്ഷത്രഫലവുമുണ്ട്. ഈ മാസത്തോടെ ചില രാശിക്കാരുടെ സമയം മാറിമറിയാൻ പോവുകയാണ്. ഇവർക്ക് നല്ല സമയമാണ്. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നേടാൻ സാധിക്കും. ഇതുവരെയുണ്ടായിരുന്ന എല്ലാ തടസങ്ങളും മാറി ജീവിതത്തിൽ രക്ഷപ്പെടും. ഏതെല്ലാം രാശിക്കാർക്കാണ് ഈ ഫലം ഉണ്ടാകാൻ പോകുന്നതെന്ന് നോക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളാണ് ചിങ്ങം രാശിയിൽപ്പെടുന്നത്. ഇവർക്ക് നല്ല സമയം വരാൻ പോവുകയാണ്. വർഷങ്ങളായി ആഗ്രഹിച്ച കാര്യങ്ങൾ നടക്കും. സന്താനഭാഗ്യം, പ്രണയസാഫല്യം, ജോലി തുടങ്ങി എല്ലാ കാര്യത്തിലും നിങ്ങൾ കൊതിച്ചതെല്ലാം തേടിയെത്തും. മനസിന് സന്തോഷം ലഭിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാരാണ് ധനുരാശിയിലുള്ളത്. തൊഴിൽ മേഖലയിൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. ഇതുവരെയുണ്ടായിരുന്ന മോശം സ്വഭാവങ്ങളും ശീലങ്ങളും മാറും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ബുദ്ധിമുട്ടുകളെല്ലാം മാറും. കടങ്ങളെല്ലാം തീർക്കാൻ സാധിക്കും.
ഇടവം
കാർത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാരാണ് ഇടവം രാശിയിൽ വരുന്നത്. സങ്കടങ്ങളെല്ലാം മാറും. ജീവിതസാഹചര്യങ്ങൾ മാറും. ധനപരമായി ഉയർച്ച നേടും. അപകടങ്ങളിൽ നിന്ന് രക്ഷപ്പെടും. പുതിയ ജോലി ലഭിക്കാനും സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |