കോതമംഗലം: കൊൽക്കത്ത പൊലീസിന്റെ കസ്റ്റഡിയിലായിരുന്നഇടമലയാർ ആന വേട്ടക്കേസിലെ പ്രധാനപ്രതി സുധീഷ് ചന്ദ്രബാബുവിനെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 23 വരെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു .ഇയാളുടെ ഭാര്യയും മകനും ഉൾപ്പടെ 53 പേരാണ് വനം വകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത് .അന്വേഷണ കാലഘട്ടത്തിൽ ഒരുപ്രതി മരിക്കുകയുംഎട്ട് പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.കരകൗശല ശില്പ നിർമ്മാതാക്കളായ . സുധീഷ് ചന്ദ്രബാബുവും കുടുംബവും കൊൽക്കത്തയിലാണ് താമസം.തിരുവനന്തപുരം സ്വദേശികളാണ് 520 കിലോ ആനക്കൊമ്പാണ് ഇടമലയാർ ആന വേട്ടക്കേസിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത് .സുധീഷിന്റെ ഭാര്യ കൊൽക്കത്ത തങ്കച്ചി എന്നറിയപ്പെടുന്ന സിന്ധു ഉൾപ്പടെ രണ്ടു പേർ ഇപ്പോൾ ഒളിവിലാണ്. നേരത്തെ കോതമംഗലം കോടതിയിൽ .നേരത്തെകോതമംഗലം കോടതിയിൽ ഹാജരാക്കിയെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന് പറഞ്ഞ് ഇവർ മുങ്ങുകയായിരുന്നു. ഇവർപിടിയിലായാൽആനക്കൊമ്പ് ഇടപാടുകാരെകുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |