
മീനില്ലാതെ ഊണ് കഴിക്കുന്നത് പലര്‍ക്കും ചിന്തിക്കാന്‍പ്പോലും കഴിയാത്ത കാര്യമാണ്. മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ മുന്നിലാണ് മത്സ്യം എപ്പോഴും. അതുകൊണ്ട് തന്നെയാണ് മീനിന്റെ വില കൂടുന്നതും ലഭ്യത കുറയുന്നതും മലയാളി വലിയ ആശങ്കയോടെ നോക്കിക്കാണുന്നത്. ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്സ്യങ്ങള്‍. എന്നാല്‍ കേരളത്തില്‍ വളരെ കൂടുതലായി കിട്ടുന്നതും മലയാളിക്ക് വളരെ ഇഷ്ടപ്പെട്ടതുമായ ചില മീനുകള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
ചില മത്സ്യങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരത്തിലെ മെര്‍ക്കുറിയുടെ അളവ് കുറയാന്‍ കാരണമാകും. ഇത്തരം മീനുകള്‍ പതിവായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മലയാളികളുടെ ഇഷ്ട മത്സ്യമായ അയലയാണ് ഇതില്‍ ഒന്നാമത്. വിറ്റാമിന്‍ എ, ഡി എന്നിവയുടെ വന്‍ ശേഖരത്തിനൊപ്പം മെര്‍ക്കുറിയും അയലയില്‍ അടങ്ങിയിട്ടുണ്ട്. അമിതമായി അയല കഴിക്കുന്നത് കാരണം വയറ്റില്‍ മെര്‍ക്കുറി അടിഞ്ഞ് കൂടാനും അത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കാനും സാദ്ധ്യത കൂട്ടുന്നു.
കേരളത്തില്‍ യഥേഷ്ടം കിട്ടുന്ന ചൂരയാണ് മറ്റൊരു മീന്‍. വിറ്റാമിന്‍ ബി3, ബി12, ബി6, ബി1 ബി2 എന്നിവയുടെ കമനീയശേഖരമുണ്ടെങ്കിലും മെര്‍ക്കുറി ചൂരയിലും ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. തിലോപ്പിയയാണ് മറ്റൊരു മീന്‍. ഈ മീന്‍ അമിതമായി കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ആസ്ത്മ എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഹൃദയാഘാതത്തിനും വരെ കാരണമാകും. അതുകൊണ്ട് തന്നെ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നതിനൊപ്പം അവയുടെ ദോഷം വശങ്ങളും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |