ന്യൂഡൽഹി : വിവാഹമോചനത്തിന് തയ്യാറാകണമെങ്കിൽ 18 കോടി രൂപയും മുംബയിൽ ഫ്ളാറ്റും ബി.എം.ഡബ്ല്യു കാറും വേണമെന്ന് യുവതി. എല്ലാ മാസവും ജീവനാംശമായി ഒരു കോടി കിട്ടണം. അമ്പരന്ന സുപ്രീംകോടതി യുവതിയെ കാര്യമായി ഉപദേശിച്ചു. 18 മാസം മാത്രം നീണ്ടുനിന്ന വൈവാഹിക ബന്ധമാണ്. ഇങ്ങനെയൊന്നും ആവശ്യപ്പെടരുത്. ഭർത്താവ് നൽകുന്ന ജീവനാംശത്തെ മാത്രം ആശ്രയിക്കരുത്. വിദ്യാഭ്യാസമുള്ളയാൾ ഇങ്ങനെ യാചിക്കരുത്. സ്വന്തമായി ജോലിയെടുത്ത് ജീവിക്കൂയെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.ഭർതൃപിതാവിന്റെ സ്വത്തിൽ യുവതിക്ക് അവകാശമുന്നയിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
ഒന്നുകിൽ ഒരു ഫ്ളാറ്റ്. അല്ലെങ്കിൽ നാലു കോടി രൂപ എന്നീ രണ്ട് നിർദ്ദേശങ്ങൾ കോടതി മുന്നോട്ടുവച്ചു. തീരുമാനമെടുത്ത് അറിയിക്കാൻ യുവതിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കോടതി. രണ്ടുപേരും സാമ്പത്തിക രേഖകൾ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഭർത്താവ് അതീവ ധനികനായതിനാൽ ജീവനാംശ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് യുവതിയുടെ നിലപാട്. തനിക്ക് സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗമുണ്ടെന്ന് ആരോപിച്ചാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ കണ്ടാൽ അങ്ങനെ തോന്നുമോയെന്നും യുവതി കോടതിയോട് ചോദിച്ചു. മുംബയിൽ ആഢംബര ഫ്ളാറ്റിലാണ് ഭാര്യ താമസിക്കുന്നതെന്ന് ഭർത്താവ് അറിയിച്ചു. ജോലിയുമുണ്ട്. ഇങ്ങനെ ജീവനാംശം ആവശ്യപ്പെടരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |