കൊച്ചി: വിയറ്റ്‌നാമിൽ നടന്ന 2025 ഓൾ ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടം സ്വന്തമാക്കി എറണാകുളം ജില്ലയിൽ നിന്നുള്ള താരങ്ങൾ. സീനിയർ ആൺകുട്ടികളുടെ 82.5 കിലോ ഗ്രാം വിഭാഗത്തിൽ വടുതല സ്വദേശി നവീൻ പോളും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 67.5 കിലോ ഗ്രാം വിഭാഗത്തിൽ കലൂർ സ്വദേശിനി റോസ് ഷാരോണും സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ 90 കിലോ ഗ്രാം വിഭാഗത്തിൽ കോതാട് സ്വദേശി സഞ്ജു സി. നെൽസൺ വെള്ളി മെഡൽ ഉയർത്തി. കലൂരിലെ ഒൻകെദ് ഫിറ്റ്‌നെസിലെ ഇൻട്രക്ടറാണ് നവീൻ. റോസും സഞ്ജുവും നവീന്റെ കീഴിലാണ് പരിശീലനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |