കൊച്ചി: നാവികസേനയുടെ ദേശീയ പ്രശ്‌നോത്തരി മത്സരമായ തിങ്ക് 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. സമുദ്ര പര്യവേക്ഷണത്തിന്റെയും നൂതനാശയങ്ങളുടെയും മനോഭാവം അടിവരയിടുന്ന 'മഹാസാഗർ' ആണ് പ്രമേയം. രാജ്യത്തുടനീളം 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നാല് ഘട്ടങ്ങളിലാണ് മത്സരം. ആദ്യ മൂന്ന് ഘട്ടങ്ങൾ ഓൺലൈനിലാണ്. തുടർന്ന് ഓൺലൈനിൽ മേഖലാ മത്സരം നടത്തും. മേഖലാതല വിജയികളായ 16 ടീമുകൾ സെമിഫൈനലിൽ മത്സരിക്കും. സെമിഫൈനൽ വിജയികൾ ഗ്രാൻഡ് ഫിനാലെയിൽ പോരാടും. സെമിഫൈനൽ, ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ കേരളത്തിൽ കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിൽ സംഘടിപ്പിക്കും. ആഗസ്റ്റ് 31വരെ രജിസ്ട്രേഷൻ നടത്താം. രജിസ്‌ട്രേഷനും വിദശവിവരങ്ങൾക്കും: www.indiannavythinq.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |