കോട്ടയം : ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് മന്ത്രി എ.കെ ശശീന്ദ്രൻ അവാർഡ് വിതരണം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബെൽജി, പി.എം മാത്യു, സണ്ണി തോമസ്, അഡ്വ.ഫ്രാൻസിസ് തോമസ്, രമേശ് ബാബു, രാജൻ മാസ്റ്റർ, ലതിക സുഭാഷ്, മാത്യൂസ് ജോർജ്, കെ.ആർ രാജൻ, സുഭാഷ് പഞ്ചാക്കോട്ടിൽ, റസാക്ക് മൗലവി, ബേബി, സുഭാഷ്, സുരേഷ് ബാബു, രഘു മാരാത്ത്, കണക്കാരി അരവിന്ദാക്ഷൻ, ബെന്നി മൈലാടൂർ, ബാബു കപ്പക്കാല, അശോകൻ, പദ്മ ഗിരീഷ്, കോട്ടപ്പള്ളി റഷീദ്, സാലു കാഞ്ഞിരപ്പള്ളി, നാണപ്പൻ, രഘു വരൻ, കുഞ്ഞുമോൻ വെമ്പള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |