രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് അസോസിയേഷൻ മക്കോമ 2025, 26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് രാമപുരം ബ്രാഞ്ച് മാനേജർ എസ്.ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ.ബർക്ക്മാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കർപ്പകം യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക ജെയിൻ ജെയിംസിനെ ആദരിച്ചു. പ്രിൻസിപ്പൾ ഡോ.റെജി വർഗ്ഗീസ് മേക്കാടൻ, ഡിപ്പാർട്‌മെന്റ് മേധാവി ജോസ് ജോസഫ്, അസോസിയേഷൻ പ്രസിഡന്റ് അന്ന റോസ് ജാമറിൻ, സെക്രട്ടറി ഷിന്റോ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |