കൊച്ചി: കേരളതീരത്തെ ആഴക്കടലിൽ മണൽ ഖനനം നടത്തുന്നതിനുള്ള ലേലനടപടികൾക്കുള്ള ടെൻഡർ നടപടി റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ഖനന വകുപ്പ് മന്ത്രി കിഷൻ റെഢി ലോക്‌സഭയിൽ പറഞ്ഞു. തീരദേശ സമൂഹങ്ങളുമായും മത്സ്യത്തൊഴിലാളികളുമായും കൂടിയാലോചിക്കുംവരെ നടപടി നിറുത്തിവയ്‌ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഴക്കടൽ ഖനനത്തിനെതിരായ എതിർപ്പ് പരിഗണിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ആശങ്കകൾ പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി മന്ത്രി പറഞ്ഞു. ഖനനത്തിന് ലൈസൻസ് നേടുന്നവർ തന്നെ പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |