പാണത്തൂർ: ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ്, ബൂത്ത് പ്രസിഡന്റ്, ബി.എൽ.എമാർക്കായി ത്രിതല പഞ്ചായത്ത്, അസംബ്ലി തിരഞ്ഞെടുപ്പ് പരിശീലന ക്യാമ്പ് - മുന്നൊരുക്കം 2025-26 പൂടംകല്ല് ജോയ് ഹോം സ്റ്റേയിൽ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വക്താവ് അനിൽ ബോസ്, ബി.എൽ.എ മാസ്റ്റർ ട്രെയ്നർ പ്രൊഫ. ഷിജിത്ത് തോമസ്സ് എന്നിവർ ക്ലാസ്സ് നയിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂരിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുരായ ബി.പി പ്രദീപ് കുമാർ, ജെയിംസ് പന്തംമാക്കൽ, ജനറൽ സെക്രട്ടറിമാരായ ഹരിഷ് പി. നായർ, പി.വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |