റാന്നി: സമസ്ത മേഖലകളിലും ഫിറ്റ്‌നസ് നഷ്ടപ്പെട്ട സർക്കാരാണ് പിണറായി സർക്കാരെന്ന് ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോർജ് വർഗീസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ആർ.എസ്.പി. റാന്നി നിയോജകമണ്ഡലം കമ്മിറ്റി റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സജി നെല്ലുവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എം. ചാക്കോ, ജോയി ജോൺ, അനീഷ് തുരുത്തിക്കാട്, മിനി എബി, സുനിൽ തമ്പി, പ്രവീൺ കുമാർ, ഇ.ഡി. രാജൻ, ഷിബു താന്നിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |